വടകര: ദേശീയപാതയില്‍ പുതുപ്പണം കോട്ടക്കടവില്‍ ആള്‍ട്ടോ കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ നെല്ലിക്കുന്ന് പെരിങ്കടവിലെ പ്ലാച്ചിക്കൽ തങ്കച്ചൻ (48) ആണ് മരിച്ചത്. ഭാര്യ: പത്മാവതി. മക്കൾ: രേഖ, രഞ്ജിനി, രശ്മി (പ്ലസ് ടു വിദ്യാർഥി ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശ്രീനു(കോട്ടയം), രാജേഷ്(വെള്ളോറ).
തങ്കച്ചന്റെ മൂത്തമകൾ രേഖയുടെ കോട്ടയം ചങ്ങനാശേരിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇദ്ദേഹത്തിന്റെ മകള്‍ക്കും ഭര്‍ത്താവിനും ഇവരുടെ കുഞ്ഞിനും അപകടത്തില്‍ പരിക്കുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം. കാര്‍ നിശേഷം തകര്‍ന്നു.
വടകരയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു
10:56 PM Nov 05, 2018 | Deepika.com