സ്വാഗത സംഘം രൂപീകരിച്ചു
01:02 AM Nov 04, 2018 | Deepika.com
താമരശേരി: പുതിയതായി രൂപീകരിച്ച അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഹമ്മദ്കുട്ടിഹാജി ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ കെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. പി.ടി. അഗസ്റ്റിന് (തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ), ഇസ്മായില്‍ കുറുമ്പൊയില്‍, ഹബീബ്തമ്പി, സോമന് പിലാത്തോട്ടം, കെ.സി. വേലായുധന്, നവാസ് ,അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് അഗസ്റ്റി, ഒ.പി. റഷീദ്, പോള്‍, ടി.സി. വാസു, അസിസ്റ്റന്റ് രജിസ്ട്രാര്‍ ബി. സുധ, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി എംപിമാരായ എം.കെ. രാഘവന്, എം.ഐ. ഷാനവാസ്, ജോര്‍ജ് എം തോമസ് എംഎല്‍എ, പുരുഷന് കടലുണ്ടി എംഎല്‍എ (രക്ഷാധികാരികള്‍ )കാരാട്ട് റസാഖ് എംഎല്‍എ (ചെയര്മാന്) കെ. ഉദയഭാനു (ജനറല്‍ കണ്‍വീനര്‍ )എന്നിവരെ തെരഞ്ഞെടുത്തു.