സെ​ന്‍റ് എ​ഫ്രേം മാ​ന്നാ​നവും ഷാ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മു​ട്ട​വും സം​യു​ക്ത വി​ജ​യി​ക​ൾ

01:01 AM Nov 04, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ചെ​ല​വൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ അ​വ​സാ​ന​ദി​വ​സം മ​ഴ​മൂ​ലം ഫൈ​ന​ൽ മ​ത്സ​രം ത​ട​സ​പ്പെ​ട്ട​പ്പോ​ൾ സെ​ന്‍റ് എ​ഫ്രേം, മാ​ന്നാ​ന​ത്തേ​യും, ഷാ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മു​ട്ട​ത്തി​നെ​യും സം​യു​ക്ത വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മി​ക​ച്ച താ​ര​മാ​യി സെ​ന്‍റ് എ​ഫ്രേ​മി​ന്‍റെ ജെ​റോം പ്രി​ൻ​സ്, ടോ​പ് സ്കോ​റ​ർ ആ​യി ഷാ​ന്താ​ൾ ജ്യോ​തി​യു​ടെ ടോം ​ജോ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ൻ വ​നി​താ ബാ​സ്ക്ക​റ്റ്ബോ​ൾ ക്യാ​പ്റ്റ​ൻ പി.​എ​സ്.​ജീ​ന സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​റോ​ബി​ൻ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബെ​ല്ല സ​ജു​മോ​ൻ സ്വാ​ഗ​ത​വും, വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​നു ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.