കോഴിക്കോട്: പ്രളയബാധിത പ്രദേശത്ത് താമസിക്കുന്ന മുൻ തഹസിൽദാരുടെ പെൻഷനിൽ നിന്നും വായ്പ തുക തിരിച്ചുപിടിക്കുന്നത് തത്കാലം നിർത്തിവയ്ക്കണമെന്ന ആവശ്യം ജില്ലാ കളക്ടർ പരിഗണിച്ച് സഹായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം പി. മോഹനദാസ് ജില്ലാ കളക്ടർക്കാണ് നിർദ്ദേശം നൽകിയത്. കോഴിക്കോട് സ്വദേശി ഇ.പി. രാജേന്ദ്രൻ നായർ നൽകിയ പരാതിയിലാണ് നടപടി. കണ്ണൂർ റോഡിലുള്ള എസ്ബിഐയിൽ നിന്നാണ് വായ്പയെടുത്തത്. 10572 രൂപ പെൻഷനിൽ നിന്നും നേരിട്ട് പിടിക്കും.
വായ്പ തുക തത്കാലം പിടിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും ബാങ്ക് സമ്മതിച്ചില്ല. പരാതിയിൽ ഇടപെട്ട് നടപടികൾ സ്വീകരിച്ച ശേഷം ജില്ലാ കളക്ടർ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടു.
മുൻ തഹസിൽദാറുടെ വായ്പ തിരിച്ചടവ് നിർത്തിവയ്ക്കണമെന്ന്
12:53 AM Nov 04, 2018 | Deepika.com