ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സം തി​ക​യു​ം മുന്പ്ക്ലാ ​സ് മു​റി​ക​ൾ പൊ​ളി​ഞ്ഞു

12:53 AM Nov 04, 2018 | Deepika.com
മു​ക്കം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​ർ​ഇ​സി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​എ​ച്ച്എ​സ്‌സി വി​ഭാ​ഗ​ത്തി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സ​മാ​വു​ന്ന​തി​ന് മു​ൻ​പ് ക്ലാ​സ് മു​റി​ക​ൾ പൊ​ളി​ഞ്ഞു. ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലെ ക്ലാ​സ് മു​റി​ക​ളാ​ണ് അ​ടി​ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. നാ​ല് ക്ലാ​സ് മു​റി​ക​ളും ഒ​രു ഹാ​ളും നി​ർ​മി​ച്ച​തി​ൽ ര​ണ്ട് ക്ലാ​സ് മു​റി​ക​ളി​ലെ ടൈ​ലു​ക​ൾ അ​ടി​ഭാ​ഗ​ത്തേ​ക്ക് താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​ളാ​ണ് കെ​ട്ടി​ട നി​ർ​മ്മാ​ണം ക​രാ​റെ​ടു​ത്തി​രു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രാ​റു​കാ​ര​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യും അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ക്സി.​ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട​ങ്കി​ലും ഇ​വ​രും ഇ​പ്പോ​ൾ ഉ​ൾ​വ​ലി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. സം​ഭ​വ​വു​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​ന് സ്ഥാ​പ​ന മേ​ധാ​വി​യോ പി​ടി​എ പ്ര​സി​ഡ​ന്‍റോ എ​സ്എം​സി ചെ​യ​ർ​മാ​നോ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല. അ​തി​നി​ടെ പൊ​ളി​ഞ്ഞ ഭാ​ഗം അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തു​ന്ന​തി​ന് കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. പൊ​ട്ടി​യ​ഭാ​ഗ​ത്തെ ടൈ​ലു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നി​രി​ക്കെ ഇ​തി​ന്‍റെ ഉ​റ​പ്പി​നെ സം​ബ​ന്ധി​ച്ചും ര​ക്ഷി​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ശ​ങ്കയിലാ​ണ്.