സം​സ്ഥാ​ന​ത്തെ ആ​ദ്യ ലാ​ലി​ഗ ഫു​ട്ബോ​ൾ സ്കൂ​ളി​ന് കൊ​ടി​യ​ത്തൂ​രി​ൽ തു​ട​ക്കം

12:53 AM Nov 04, 2018 | Deepika.com
മു​ക്കം: ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ കു​ട്ടി​ക​ളെ ഫു​ട്ബോ​ൾ പ​രി​ശീ​ലി​പ്പി​ക്കു​ക​യും അ​തു​വ​ഴി മി​ക​ച്ച പ്രൊ​ഫ​ഷ​ണ​ൽ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്പെ​യി​നി​ലെ ഒ​ന്നാം ഡി​വി​ഷ​ൻ ലീ​ഗാ​യ ലാ​ലി​ഗ​യു​ടെ ഫു​ട്ബോ​ൾ സ്കൂ​ളി​ന് കൊ​ടി​യ​ത്തൂ​ർ വാ​ദി റ​ഹ്മ​യി​ൽ തു​ട​ക്ക​മാ​യി. ക്ര​യോ​ട്സ് യു​ണെെ​റ്റ​ഡ് അ​ക്കാ​ദ​മി ഫോ​ർ എ​ക്സ​ല​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. ലാ​ലി​ഗ പ​രി​ശീ​ല​നം ന​ൽ​കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ സ്കൂ​ളാ​ണ് വാ​ദി റ​ഹ്മ​യി​ലേ​ത്. സ്പെ​യി​നി​ലെ ജോ​ൺ ഡ​യാ​സി​ന്‍റെ നേ​തൃ​ത്യ​ത്തി​ലു​ള്ള ആ​റ് അം​ഗ സം​ഘ​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ആ​റ് മു​ത​ൽ 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ലാ​ലി​ഗ ക​രി​ക്കു​ലം അ​നു​സ​രി​ച്ചു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ​യാ​യി​രി​ക്കും ലാ​ലി​ഗ​ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക.
ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദ്വി​ദി​ന സൗ​ജ​ന്യ പ​രി​ശീ​ല​നം ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​ക്ക​റ്റി​ന്‍റെ അ​തി​പ്ര​സ​ര​മാ​ണ് ഇ​ന്ത്യ​യി​ൽ ഫു​ട്ബോ​ളി​ന്റെ വ​ള​ർ​ച്ച​ക്ക് പ്ര​ധാ​ന ത​ട​സ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ബൈ​ർ കൊ​ട​പ്പ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, നാ​സ​ർ കൊ​ളാ​യി, കെ.​ടി. മ​ൻ​സു​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.