കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തുഷാരഗിരി ഡെസ്റ്റിനേഷൻ സെന്ററിൽ ഗ്രീൻ കാർപറ്റ് മാസ് ക്ലീനിംഗ് പരിപാടി ആരംഭിച്ചു.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രീൻ കാർപറ്റ് പദ്ധതിയുടെ ഭാഗമായി എല്ലാവർഷവും ഈ പരിപാടി ഇവിടെ നടക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് ഫ്രാൻസീസ് ചാലിൽ അധ്യക്ഷത വഹിച്ചു. ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ, എഡി എസ് പ്രസിഡന്റ് മേരി ജോസ്, ദേവസ്യ ഇലവുങ്കൽ, വനജ ഉണ്ണി,ജോയി മോളത്ത്,സിസിലി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രീൻ കാർപറ്റ് മാസ് ക്ലീനിംഗ് ഉദ്ഘാടനം ചെയ്തു
12:53 AM Nov 04, 2018 | Deepika.com