കോഴിക്കോട്: കാലുകള്‍കൊണ്ട് മനോഹര ചിത്രങ്ങള്‍ വരച്ച് വിസ്മയം തീര്‍ത്ത ഉല്ലു ചിത്രങ്ങളുമായി കോഴിക്കോടെത്തുന്നു.നാളെു മുതല്‍ 30 വരെ ചാലപ്പുറം മന്കഫേയിലാണ് പാലക്കാട് സ്വദേശി ഉമ്മിലകുലുസ് എന്ന ഉല്ലു 'ഷെയ്ഡ് ഓണ്‍ ആര്‍ട്ട്' എന്നപേരില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ആപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും മകളായ ഉല്ലു കൈവിരലുകളുടെ അഭാവത്താല്‍ ചെറിയ പ്രായത്തില്‍ തന്നെ കാലുകള്‍കൊണ്ട് ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയിരുന്നു. ഉല്ലുവിന്റെ കഴിവു വളര്‍ത്തിയെടുത്തത് പിതാവ് ഹനീഫയായിരുന്നു.
ഉല്ലുവിന്റെ 26-ാം വയസില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കളുടെ പ്രോത്സാഹനത്തോടെയാണ് വീണ്ടും വര്‍ണലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്നത്.
ഷെയ്ഡ് ഓണ്‍ ആര്‍ട്ട് നാളെ മുതല്‍
12:14 AM Nov 03, 2018 | Deepika.com