കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിത്തിൽ കാലവർഷക്കെടുയിൽ കൈത്താങ്ങായവരെ ആദരിച്ചു.
ഉരുൾപൊട്ടലിൽ സ്ഥലവും വീടും നഷ്ട്ടപ്പെട്ടവർക്ക് സ്ഥലം നൽകിയ ജോസ് വാരിയാനി, ഫിലിപ്പ് കണ്ണഞ്ചിറ എന്നിവർക്കും വീട് നിർമിച്ചു നൽകുന്ന കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക്, ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി, മുസ്ലിം ലീഗ് കൂമ്പാറ, അമിഗോസ് ചരിറ്റബിൾ ക്ലബ് കൂടരഞ്ഞി, കുടുംബശ്രീ സിഡിഎസ് എന്നിവരെയും കാല വർഷ കെടുതിയിൽ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ യുവജന സംഘടനകളായ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, യുവജനദാദൾ, കർമ്മ ഓമശേരി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കൂടരഞ്ഞി, വ്യപാരി വ്യവസായി ഏകോപന സമതി കൂടരഞ്ഞി, വ്യാപാരി വ്യവസായ സമതി കൂടരഞ്ഞി, ഗ്രീൻസ് കൂടരഞ്ഞി, അമിഗോസ് കൂടരഞ്ഞി, നവതരഗം കൂടരഞ്ഞി, വർണ്ണം കോലോത്തും കടവ്, കൽപ്പൂര് വെൽഫയർ സൊസൈറ്റി, റൈഡേഴ്സ് കോലോത്തും കടവ്, കൂമ്പാറ പ്രാവാസികൂട്ടായ്മ എന്നിവരെയും തിരുവമ്പാടി പോലീസ്, കെഎസ്ഇബി കൂമ്പാറ, വില്ലേജ് ഓഫിസ് കൂടരഞ്ഞി എന്നീ സ്ഥാപനങ്ങളും വിവിധ മേഘലകളിൽ പുരസ്കാരങ്ങൾ നേടിയ സോമനാഥൻ കുട്ടത്ത്, തസ്ലിം കോലോത്തും കടവ്, അപർണ്ണ റോയി, ഷിഹാബ് കോർണോത്ത് എന്നിവരും ആദരവ് ഏറ്റു വാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എ. നസീർ അധ്യക്ഷനായി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്ത് മെംബർ സി.കെ. കാസിം, റോബർട്ട് നെല്ലിക്കത്തെരുവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, തഹസിൽദാർ റഫിഖ്, തോമസ് മാത്യു, ഗ്രേസി കീലത്ത്, ജെസി ജോസ്, ഷെമിന കാട്ടിലക്കണ്ടി, പി.എം. തോമസ്, സഫിയ ജലീൽ, ജലീൽ കൂടരഞ്ഞി, അബ്ദുൾ ജബ്ബാർ, റോയി തെക്കെടത്ത്, വി.വി. ജോൺ, ജോൺസൺ കുളത്തിങ്കൽ, മാത്യു പാലക്കത്തടം, ദിപേഷ് കൃഷ്ണൻ, ഹമീദ് ആറ്റുപുറം, വിജയൻ മണിയംപാറ, സോമനാഥൻ കുട്ടത്ത്, ബാബു ചെല്ലന്തറയിൽ, നജീബ് കൽപ്പൂര്, കെ.എസ്. അരുൺകുമാർ, ജോണി വാളിപ്ലാക്കൽ, എന്നിവർ പ്രസംഗിച്ചു.
ദുരന്തത്തിൽ കൈത്താങ്ങായവരെ ആദരിച്ചു
12:14 AM Nov 03, 2018 | Deepika.com