കൂ​രാ​ച്ചു​ണ്ട് -കൂ​ട്ടാ​ലി​ട റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന്

12:14 AM Nov 03, 2018 | Deepika.com
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് - കൂ​ട്ടാ​ലി​ട റോ​ഡി​ലെ ടാ​റിം​ഗ് ത​ക​ർ​ന്ന് യാ​ത്ര ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റീ​ടാ​റിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ര​പ്പാ​ൻ തോ​ട് ചേ​ർ​ന്ന അ​റു​പ​ത്തി​യേ​ഴാം ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പി​ഡ​ബ്ല്യൂ​ഡി അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ്. അ​ടു​ത്ത​നാ​ളി​ൽ കു​ഴി​ക​ള​ട​യ്ക്ക​ൽ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും റോ​ഡി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് റീ ​ടാ​റിം​ഗ് ന​ട​ത്ത​ണം. കാ​ട്ടു​പ​ന്നി ശ​ല്യം നി​മി​ത്തം ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി​ട്ടും യാ​തൊ​രു പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​ത്ത വ​നം​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ ക​ൺ​വ​ൻ​ഷ​ൻ പ്ര​തി​ക്ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​സ്യാ​ച്ച​ൻ കൊ​ച്ചു വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി കു​ര്യ​ൻ മു​ട്ടു​മു​ഖ​ത്ത്, സ​ജി ചേ​ലാ​പ​റ​മ്പ​ത്ത്, ച​ന്ദ്ര​ൻ ന​ന്ത​ള​ത്ത്, സി.​ടി. ജോ​യി, മൈ​ക്കി​ൾ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.