പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ന് പു​സ്ത​ക പ​യ​റ്റ്

12:14 AM Nov 03, 2018 | Deepika.com
പേ​രാ​മ്പ്ര: ആ​വ​ള കു​ട്ടോ​ത്ത് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍ ക്ലാ​സ് ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​നാ​യ് പു​സ്ത​ക പ​യ​റ്റ് ന​ട​ത്തി.

നാ​ട്ടി​ന്‍ പു​റ​ങ്ങ​ളി​ല്‍ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ട​ത്തി വ​രാ​റു​ള്ള പ​ണം​പ​യ​റ്റി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​വ​ള മ​ഠ​ത്തി​ല്‍ മു​ക്കി​ല്‍ പു​സ്ത​ക​പ​യ​റ്റ് സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​ത്തി​ന് പ​ക​രം പു​സ്ത​കം ന​ല്‍​കി ബു​ക്കി​ല്‍ ക​ണ​ക്കെ​ഴു​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​ക​രും പു​സ്ത​ക​പ​യ​റ്റി​ല്‍ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ ടി. ​രാ​ജീ​വ​ന്‍, കെ.​എം. മു​ഹ​മ്മ​ദ് ക്ലാ​സ് ലൈ​ബ്രേ​റി​യ​ന്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.