കേ​ര​ള​പ്പി​റ​വി ദി​നാ​ച​ര​ണം

12:12 AM Nov 03, 2018 | Deepika.com
തി​രു​വ​മ്പാ​ടി: കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥിക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​നി​ര​ത്തു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹ​രി​ത​സേ​ന​യെ ഏ​ല്പ്പി​ച്ചു.

കോ​ള​ജ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രി​ൻ​സി​പ്പൽ ഫി​ലി​പ് കെ ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ർ​ണ്ണാ​ർ​ഡ് ജോ​സ്, മു​ഹ​മ്മ​ദ് അ​ന​സ്, അ​ജ​യ് സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.