മുക്കം: കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണമെന്ന ലക്ഷ്യത്തോടെ സിപിഎം നേതൃത്വത്തിൽ നടപ്പാക്കിയ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി തിരുവമ്പാടി ഏരിയയിലും പ്രവർത്തനം തുടങ്ങി. പാർട്ടി നടത്തിയ സർവേയിൽ കണ്ടെത്തിയ കിടപ്പു രോഗികൾക്കാണ് പരിചരണം നൽകുന്നത്.
ജില്ലയിൽ പതിനായിരം കിടപ്പുരോഗികളുണ്ട്. തിരുവമ്പാടി ഏരിയ കമ്മറ്റി പരിധിയിൽ 461 കിടപ്പു രോഗികളാണ് ഉള്ളത്. ഈ രോഗികൾക്ക് ആഴ്ചയിൽ ഒരുദിവസമെങ്കിലും പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരുവമ്പാടി ഏരിയ തല ഉദ്ഘാടനം മുക്കംകുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിൽ ജോർജ് എം. തോമസ് എംഎൽഎ നിർവഹിച്ചു. ടി. വിശ്വനാഥൻ, കെ. സുന്ദരൻ, ജോണി എടശേരി, എൻ.ബി. വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
സാന്ത്വനപരിചരണ രംഗത്ത് സിപിഎം ; സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചു
12:12 AM Nov 03, 2018 | Deepika.com