ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം വാ​ർ​ഷി​കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ൾ

12:12 AM Nov 03, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 82-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻഡറി വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ജി​ല്ലാ​ത​ല ഉ​പ​ന്യാ​സ ര​ച​ന, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. സ​മ​യ​പ​രി​മി​തി മൂ​ലം നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന പ്ര​സം​ഗ മ​ത്സ​രം ഒ​ഴി​വാ​ക്കി.

സ്കൂ​ൾ ത​ല​ത്തി​ൽ മ​ത്സ​രം ന​ട​ത്തി വി​ജ​യി​ക​ളാ​കു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് ടൗ​ണ്‍​ഹാ​ളി​ൽ 10 ന് ​രാ​വി​ലെ 10ന് ​ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഉ​പ​ന്യാ​സ ര​ച​നാ​മ​ത്സ​ര​വും ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ക്വി​സ് മ​ത്സ​ര​വും 11 ന് ​രാ​വി​ലെ 10ന് ​ഹ​യ​ർ​സെ​ക്ക​ന്‍റ​റി വി​ഭാ​ഗം ഉ​പ​ന്യാ​സ ര​ച​നാ​മ​ത്സ​ര​വും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ക്വി​സ് മ​ത്സ​ര​വും ന​ട​ത്തും.

പ​ത്തു മു​ത​ൽ 12 വ​രെ ച​രി​ത്ര​പ്ര​ദ​ർ​ശ​നം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, പ്ര​ഭാ​ഷ​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി ക്കു​ന്നു​ണ്ട്. വി​വ​ര പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പ്, ജി​ല്ലാ​ഭ​ര​ണ​കൂ​ടം, സാം​സ്കാ​രി​കം, പു​രാ​വ​സ്തു, പു​രാ​രേ​ഖ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യാ​ണ് ജി​ല്ല​യി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​ണ്‍ 0495 2370225.