ക​മ്യൂണി​സ്റ്റ് ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ം ശ​ബ​രി​മ​ല​യിലൂടെയായിരി​ക്കും: കെ.സു​രേ​ന്ദ്ര​ന്‍

12:12 AM Nov 03, 2018 | Deepika.com
പേ​രാ​മ്പ്ര: ലോ​ക​ത്ത് ആ​ദ്യ​മാ​യി ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​ത്തി​ന്‍റെ എ​ന്ന​ന്നേ​ക്കു​മാ​യു​ള്ള അ​വ​സാ​ന​ത്തി​ന്‍റെ ആ​രം​ഭം ശ​ബ​രി​മ​ല​യു​ടെ പേ​രി​ലാ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍. ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പേ​രാ​മ്പ്ര​യി​ല്‍ ന​ട​ത്തി​യ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ കാ​ല​ത്തും ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്ത പാ​ര​മ്പ​ര്യ​മാ​ണ് കമ്യൂണി സ്റ്റുകാർ ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പേ​രാ​മ്പ്ര മ​ണ്ഡ​ലം സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് നാ​ദാ​പു​രം, കെ.​എം. സു​ധാ​ക​ര​ന്‍, എ. ​ബാ​ല​ച​ന്ദ്ര​ന്‍, കെ.​കെ. ര​ജീ​ഷ്, കെ. ​പ്ര​ദീ​പ​ന്‍, ത​റ​മ്മ​ല്‍ രാ​ഗേ​ഷ്, എം. ​ജ​യ​സു​ധ, കെ.​എം. ബാ​ല​കൃ​ഷ്ണ​ന്‍, ജി​ഷ, വി.​സി. ബി​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.