താമരശേരി: ചെരാദ് സാഹിത്യ വേദി റിയാദ് സംഘടിപ്പിച്ച ഇല - ലിപി മിനിക്കഥ മത്സരത്തില്‍ ഹഖ് ഇയ്യാടിന്റെ 'ഫ്രിഡ്ജ്' എന്ന കഥയ്ക്കു പുരസ്കാരം. ജോസഫ് അതിരുങ്കല്‍, നജീം കൊച്ചു കലുങ്ക്, റഫീഖ് പന്നിയങ്കര തുടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
പുസ്തകങ്ങളും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന സമ്മാനദാനം ഡിസംബറില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ചെരാദ് സാഹിത്യ വേദി-ലിപി പബ്ലിക്കേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
മിനിക്കഥ അവാര്‍ഡ് ഹഖ് ഇയ്യാടിന്
12:10 AM Nov 03, 2018 | Deepika.com