കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബാ​ഡ്മി​ന്‍റ​ൺ: ദേ​വ​ഗി​രി കോ​ള​ജ് വി​ജ​യി​ക​ൾ

12:33 AM Nov 01, 2018 | Deepika.com
കോ​ഴി​ക്കോ​ട്: എം​ഇ​എ​സ് കോ​ള​ജി​ൽ ന​ട​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പു​രു​ഷ വി​ഭാ​ഗം ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ജ​യി​ക​ളാ​യ ക്രൈ​സ്റ്റ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യെ തോ​ൽ​പ്പി​ച്ച് ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് വി​ജ​യി​ക​ളാ​യി. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നാ​ലു സോ​ണു​ക​ളി​ൽ നി​ന്നും വി​ജ​യി​ക​ളാ​യ 12 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്.

വി​ജ​യി​ക​ൾ​ക്ക് മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​കെ. ബാ​ബു കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ് ചാ​ൻ​സ​ലേ​ഴ്സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ടീം ​ര​ണ്ടാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി.

കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​നാ​ണ് വ​നി​താ വി​ഭാ​ഗം കി​രീ​ടം. ഇ​തോ​ടൊ​പ്പം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ​അ​റി​യു​ടെ പു​രു​ഷ വ​നി​താ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ടീം ​സെ​ല​ക് ഷ​നും ന​ട​ന്നു.