പേരാമ്പ്ര: ശബരിമലയെ കലാപകേന്ദ്രമാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന് സിപിഎം ചൂട്ടുപിടിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്. ആചാരം സംരക്ഷിക്കുക, വര്‍ഗീതയെ തുരത്തുക എന്ന മുദ്രാവാക്യവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് നയിക്കുന്ന പ്രചാരണ ജാഥയ്ക്ക് 12ന് പേരാമ്പ്രയില്‍ നല്കുന്ന സ്വീകരണപരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ജോലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും ചെയ്യുന്നത്.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ കെ. ബാലനാരായണന്‍, വി.എം ചന്ദ്രന്, കെ.ടി ജയിംസ്, ഡിസിസി ഭാരവാഹികളായ മുനീര്‍ എരവത്ത്, സത്യന് കടിയങ്ങാട്, ഇ. അശോകന്, കെ.കെ വിനോദന്‍, പി. വാസു, ഇ.വി. രാമചന്ദ്രന്, അഗസ്റ്റിന് കാരക്കട, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.പി. വേണുഗോപാലന്‍, എം. ഋഷികേശന്, കോരങ്കോട്ട് മൊയ്തു, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ. രാഗേഷ്, ഐപ്പ് വടക്കേത്തടം, കാവില്‍ പി. മാധവന്, കെ.കെ. സീതി പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: മുനീര്‍ എരവത്ത് (ചെയര്മാന്), രാജന് മരുതേരി (കണ്‍വീനര്‍), സത്യന് കടിയങ്ങാട് (ട്രഷറര്‍).
ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സിപിഎം ഒത്താശ ചെയ്യുന്നു: എന്‍.സുബ്രഹ്മണ്യന്
12:33 AM Nov 01, 2018 | Deepika.com