കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഹീ​മോ​ഗ്ലോ​ബി​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്തി

12:32 AM Nov 01, 2018 | Deepika.com
മു​ക്കം: മു​ക്കം വി​കെ​എ​ച്ച്എം​ഒ വ​നി​താ കോ​ള​ജി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഹീ​മോ​ഗ്ലോ​ബി​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്തി. കോ​ള​ജ് വി​ദ്യാ​ർ​ഥിനി​ക​ളി​ലെ ര​ക്ത​ത്തി​ലെ ഹീ​മോ ഗ്ലോ​ബി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ച്ച് കോള​ജി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

മു​ക്കം എ​സ്‌​ഐ കെ.​പി. അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 50 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി മാ​തൃ​ക​യാ​യ പ്ര​ജീ​ഷ് മു​ക്ക​ത്തെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ.​റം​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് യൂ​ണി​യ​നും മു​ക്കം ബ്ലെ​ഡ് ബാ​ങ്ക് സൊ​സൈ​റ്റി​യും കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ആ​ശു​പ​ത്രി​യും സ​ഹ​ക​രി​ച്ചാ​ണ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​കെ.​വി. ഗം​ഗാ​ധ​ര​നും, ഡോ. ​പി.​എ ല​ളി​ത​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.