തിരുവമ്പാടി: ജപമാല മസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ബഥാനിയ ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കാർമ്മികത്വം വഹിച്ചു. തുടർന്ന് ടൗൺ കുരിശുപള്ളിയിലേക്ക് ജപമാല റാലി നടത്തി. പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങളിലും, ജപമാല റാലിയിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കാളികളായി.
ഇടവക വികാരി ഫാ. ജോസ് ഓലിയക്കാട്ടിൽ, അസി. വികാരി ഫാ. കുര്യാക്കോസ് കൊച്ചു കൈപ്പേൽ, ട്രസ്റ്റിമാരായ ഷാജു ചാരുപ്ലാക്കൽ, ബേബി പുത്തൻപുര, പോൾ മരുത്വാമല ,ജോസ് ഇളംപ്ലാശേരിൽ, വിവിധ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കി.
ജപമാല റാലി നടത്തി
12:32 AM Nov 01, 2018 | Deepika.com