പി​ആ​ർ​ടി​സി ട്രോ​ഫി സം​സ്ഥാ​ന ടെന്നീ​സ് വോ​ളി​ബോ​ൾ​ചാ​മ്പ്യ​ൻ​ഷി​പ്പ്; പാ​ല​ക്കാ​ട് ജേതാക്ക​ൾ

12:29 AM Nov 01, 2018 | Deepika.com
കോ​ഴി​ക്കോ​ട്: പി​ആ​ർ​ടി​സി ട്രോ​ഫി സം​സ്ഥാ​ന ടെ​ന്നീ​സ് വോ​ളി​ബോ​ൾ​ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. കോ​ഴി​ക്കോ​ട് ഇ​ന്‍റോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന ടെ​ന്നീ​സ് വോ​ളി​ബോ​ൾ​സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ വി​ന്നേ​ഴ്സാ​യി. കോ​ഴി​ക്കോ​ടാണ് റ​ണ്ണേ​ഴ്സ്.

വ​യ​നാ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ജി​ല്ല ചാ​മ്പ്യ​ൻ​സും വ​യ​നാ​ട് ജി​ല്ല റ​ണേ​ഴ്സു​മാ​യി. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​ണ് മൂ​ന്നാം സ്ഥാ​നം. സ​മാ​പ​ന ച​ട​ങ്ങി​ൽ ടെ​ന്നീ​സ് വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ബാ​ല​ൻ അ​മ്പാ​ടി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. ആ​ഷി​ഖ് അ​ധ്യ​ക്ഷം വ​ഹി​ച്ചു. നൂ​ർ മു​ഹ​മ്മ​ദ് പി.​കെ ക​ബീ​ർ സ​ലാ​ല ഡോ. ​ച​ന്ദ്ര​കാ​ന്ത് (മ​ല​ബാ​ർ നേ​ത്രാ​ല​യ), ക​രീം പു​തു​പ്പാ​ടി, എ​ൻ. പ​ത്മ​നാ​ഭ​ൻ, കെ.​രാ​മ​ദാ​സ്, സൂ​ര്യ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.