താമരശേരി: പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്തണമെന്നും ഓട്ടോ ടാക്സി മേഖല വന്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലും നികുതികളിലും ഇളവ് വരുത്തണമെന്നും മോട്ടോര്‍ ആൻഡ് എൻജിനിയറിംഗ് വര്‍ക്കേഴ്സ് യൂണിയന് (എസ്ടിയു) താമരശേരി പഞ്ചായത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
ചുങ്കം ജംഗ്ഷന് ഗതാഗതക്കുരുക്കഴിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എസ്. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സലീം വാളൂര്പൊയില് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളി യൂണിയന് (എസ്ടിയു) സംസ്ഥാന സെക്രട്ടറി സലീം നരിക്കുനി മുഖ്യപ്രഭാഷണം നടത്തി.
പി.പി. ഹാഫിസ് റഹിമാന്‍, എം. സുല്‍ഫീക്കര്‍, സുബൈര്‍ വെഴുപ്പൂര്‍, കെ.കെ. ഹംസക്കുട്ടി, സി.ടി. സുലൈമാന്‍, സക്കീര്‍ തട്ടൂര്, സലീം പള്ളിപ്പുറം, ജംഷീര്‍ ചെമ്പ്ര, കാസിം കാരാടി, മുഹമ്മദ് പരപ്പന്‍പൊയില്‍, അസ്സയിനാര്‍ കോരങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സലീം വാളൂര്പൊയില്(പ്രസിഡന്റ്്), മുഹമ്മദ് പരപ്പന്‍പൊയില്‍, എ.കെ. ഷൗക്കത്ത്, കാസിം കാരാടി(വൈസ് പ്രസിഡന്റ്), ജംഷീര്‍ ചെമ്പ്ര(ജന.സെക്രട്ടറി), എ.കെ. സാലി, അസ്സയിനാര്‍ കോരങ്ങാട്, അഷ്റഫ് കാരാടി(സെക്രട്ടറി), സലീം പള്ളിപ്പുറം(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
ഇന്ധന വില: നിയമ നിര്‍മാണം നടത്തണമെന്ന് എസ്ടിയു
12:29 AM Nov 01, 2018 | Deepika.com