താമരശേരി: കുടുംബശ്രീക്കു കീഴില്‍ നടത്തുന്ന ജൈവകൃഷിയുടെ പ്രചാരണാര്‍ത്ഥം നടത്തിയ സന്ദേശ യാത്രയ്ക്ക് ഈങ്ങാപ്പുഴയില്‍ സ്വീകരണം നല്കി. ഹരിത ജീവനം ജൈവ സന്ദേശ യാത്രയില്‍ കുടുംബശ്രീയുടെ കലാ ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തിലുള്ള ഏഴ് വനിതകളാണ് അംഗങ്ങളായുളളത്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി
12 സ്ഥലങ്ങളിലാണ് സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്‍കിയത്. സന്ദേശയാത്രയിലെ അംഗങ്ങള്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകവും അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ഇ. ജലീല്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, സിഡിഎസ് അംഗങ്ങളായ ബിന്ദു ഉദയന്‍,യു.പി. ഹേമലത, ഉഷ വിനോദ്, ലീന സെബാസ്റ്റ്യന്‍, സിന്ദു ഷാജി, ശാലിനി മോഹന്‍ദാസ്, ശ്രീജബിജു എഡിഎസ് അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ജൈവ സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്കി
12:29 AM Nov 01, 2018 | Deepika.com