കുറ്റ്യാടി: കള്ളാട് പുത്തൻപുരയിൽ നകുലൻ (55) മരത്തിൽ നിന്നും വീണു മരിച്ചു. കുറ്റ്യാടിയിലെ ഒട്ടോ ഡ്രൈവറാണ്. ബുധനാഴ്ച രാവിലെ വീടിന് സമീപത്തുള്ള കവുങ്ങിൽ നിന്ന് തോട്ടി കെട്ടി അടക്ക പറിക്കാനായി സമീപത്തെ മരത്തിൽ കയറിയതായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: രതി.മക്കൾ: സൂര്യ, ആദിത്യൻ. സഹോദരങ്ങൾ: രാജൻ, രോഹിണി, ദേവകി, നന്ദനൻ, അരവിന്ദൻ.
മരത്തിൽ നിന്നും വീണു മരിച്ചു
10:31 PM Oct 31, 2018 | Deepika.com