ചെ​റൂ​പ്പ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍: ന​ട​പ​ടി വേഗത്തിലാക്കും

01:36 AM Oct 31, 2018 | Deepika.com
കോ​ഴി​ക്കോ​ട്:​ ചെ​റൂ​പ്പ സി​എ​ച്ച്‌​സി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ധാ​ര​ണ​യാ​യി. ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജിം​ഗ് ക​മ്മ​റ്റി യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.​
പി​ടി​എ റ​ഹീം എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്നും 50 ല​ക്ഷം ചെല​വ​ഴി​ച്ചാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നു​ള്ള കെ​ട്ടി​ടം നി​ര്‍​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​ല​ക്ട്രി​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ നി​ന്നും 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​നി​ര്‍​മാണം പൂ​ര്‍​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ നി​ല​യി​ലാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്തര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.
ചെ​റൂ​പ്പ സി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ എ​ക്സ്റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​യ​തി​നാ​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ന​ട​ത്തു​ന്ന നി​ര്‍​മാ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ അ​റി​വോ​ട്കൂ​ടി ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ പി​എ​ച്ച്‌​സി അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ സി. ​മു​നീ​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.