അ​ഞ്ച് സി​പി​എം സ്ഥി​രം സ​മി​തി​യം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചു

01:36 AM Oct 31, 2018 | Deepika.com
കോ​ഴി​ക്കോ​ട്: ന​ഗ​ര സ​ഭ​യി​ൽ വി​വി​ധ സ്ഥി​രം സ​മി​തി​ക​ളി​ൽ നി​ന്ന് അ​ഞ്ച് സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ രാ​ജി​വ​ച്ചു. പാ​ർ​ട്ടി നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണി​ത്. ഇ​വ​ർ നി​ല​വി​ലു​ള്ള സ​മി​തി​യി​ൽ നി​ന്ന് പ​ര​സ്പ​രം മ​റ്റ് ക​മ്മ​ിറ്റി​ക​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി​ക​ളി​ൽ അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം മാ​റു​ന്നു​വെ​ന്നേ​യു​ള്ളൂ​വെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കേ​ണ്ടി വ​രും.
ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യി​ൽ നി​ന്ന് വി.​ടി.​സ​ത്യ​ൻ, നി​കു​തി​അ​പ്പീ​ൽ സ​മി​തി​യി​ൽ നി​ന്ന് എം.​സെ​ലീ​ന,വി​ക​സ​ന സ്ഥി​രം സ​മി​തി​യി​ൽ നി​ന്ന് പി. ​ബി​ജു​ലാ​ൽ, ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ നി​ന്ന് പി. ​അ​നി​ത, വി​ദ്യാ​ഭ്യാ​സ-​കാ​യി​ക സ്ഥി​രം സ​മി​തി​യി​ൽ നി​ന്ന് ഷെ​മീ​ന എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.

വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി

പേ​രാ​മ്പ്ര: പ​ട്ടാ​ണി​പാ​റ ന​വീ​ന ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ​വ​യ​ലാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി . സാ​ഹി​ത്യ​കാ​ര​ൻ കെ.​ടി.​ബി.​ക​ൽ​പ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സോ​മ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​ജി.​രാ​മ​നാ​രാ​യ​ണ​ൻ, എം.​സു​രേ​ന്ദ്ര​ൻ​എ​ന്നി​വ​ർ പ്രസംഗിച്ചു. അ​ഖി​ലേ​ന്ത്യാ ച​ല​ച്ചി​ത്ര മേ​ള​യി​ൽ ശ​ബ്ദ ലേ​ഖ​ന​ത്തി​നു പു​ര​സ്‌​കാ​രം ല​ഭി​ച്ച സ​ന​ൽ ജോ​ർ​ജി​നെ ച​ട​ങ്ങി​ൽആ​ദ​രി​ച്ചു.​ തു​ട​ർ​ന്ന് വയ​ലാ​ർ ച​ല​ച്ചി​ത്ര​ഗാ​ന ആ​ലാ​പ​നം ന​ട​ന്നു .