മാവൂർ: കണ്ണിപ്പറമ്പ് റോഡിൽ പള്ളിയോൾ അങ്ങാടിക്ക് സമീപം പൊതുസ്ഥലത്ത് തള്ളിയ മാലിന്യം തിരിച്ചെടുക്കാൻ പൊലീസ് നിർദേശം.
നാട്ടുകാരുടെയും എൽഡിഎഫ് മെംബർമാരുടെയും പ്രതിഷേധത്തെത്തുടർന്നാണ് മാലിന്യം തിരിച്ചെടുക്കാൻ തള്ളിയ വ്യക്തിക്കുതന്നെ നിർദേശം നൽകിയത്.
മാവൂർ -കോഴിക്കോട് റോഡരികിൽ കള്ളുഷാപ്പിനു സമീപത്തുനിന്നും മറ്റും നീക്കം ചെയ്ത മൂന്ന് ലോഡ് മാലിന്യമാണ് പള്ളിയോളിൽ ഇൻഡേൻ ഗ്യാസ് ഏജൻസിക്കുസമീപം കഴിഞ്ഞ ദിവസങ്ങളിൽ തള്ളിയത്. ചപ്പുചവറുകൾ, പ്ലാസ്റ്റിക് കവറുകൾ, കെട്ടിടം പൊളിച്ച അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് മാലിന്യത്തിലുണ്ടായിരുന്നത്.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, എസ്.െഎ ശ്യാം, ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൽ മജീദ് തുടങ്ങിയവർ സ്ഥലത്തെത്തി. തുടർന്നാണ് മാലിന്യം എത്രയും പെെട്ടന്ന് എടുത്തുമാറ്റാൻ നിർദ്ദേശം നൽകിയത്.
പൊതുസ്ഥലത്ത് തള്ളിയ മാലിന്യം തിരിച്ചെടുക്കാൻ നിർദേശം
01:36 AM Oct 31, 2018 | Deepika.com