കോഴിക്കോട് : ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് വ്യാപന ഘട്ടത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വയം സേവന സന്നദ്ധരായി ശുചീകരണ ജോലിയില്‍ പ്രവേശിച്ച പത്തോളം ജീവനക്കാരികളെ മെഡിക്കല്‍ കോളജ് ആശുപത്രി ശുചീകരണ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയതിൽ പ്രതിഷേധിച്ച് സൂചന ഉപവാസ സമരവുമായി അഴിമതി വിരുദ്ധ സമിതി. ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പൽ, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കും രേഖാമൂലം പരാതികള്‍ നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ കളക്ടറേറ്റിനു മുന്പില് നവംബര്‍ എട്ടിന് ഏകദിന സൂചനാ ഉപവാസ സമരം നടത്താന്‍ തീരുമാനിച്ചത്.
നിപ്പാ വൈറസ് കാലത്ത് ജോലി ചെയ്ത 45 പേര്‍ക്ക് ഒരു മാസത്തേക്ക് കൂടി ജോലി നീട്ടി നല്കിയപ്പോള് ശമ്പളം നല്‍കാനുള്ള ഹെഡ് ഓഫ് അക്കൗണ്ടിന്റെ സാങ്കേതികത്വം പറഞ്ഞാണ് ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് അറിയിച്ചത്.
സൂചനാ സമരത്തില്‍ പരിഹാരമായില്ലെങ്കില്‍ അനിശ്ചിത സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഴിമതി വിരുദ്ധ സമിതി ചെയര്മാന് സതീഷ് പാറന്നൂര്‍ അറിയിച്ചു.
സൂചനാ ഉപവാസ സമരവുമായി അഴിമതി വിരുദ്ധ സമിതി
01:35 AM Oct 31, 2018 | Deepika.com