താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് എതിരായി യുഡിഎഫ് നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്കും അനാവശ്യമായി പഞ്ചായത്ത് പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ട് നടത്തിയ സമരാഭാസത്തിനുമെതിരേ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കട്ടിപ്പാറ അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇപ്പോള്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതവും പ്രഹസനവും ആണെന്ന് എല്‍ഡിഎഫ് പറഞ്ഞു.
യുഡിഎഫ് പറയുന്നതുപോലെ ഉരുള്‍പൊട്ടലിന് കാരണം മലയിലെ അനധികൃത നിര്‍മ്മാണം ആണെങ്കില്‍ പ്രവര്‍ത്തനം യഥാസമയത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അറിയിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്ത യുഡിഎഫിന്റെ പതിനാല്, പതിമൂന്ന് വാര്‍ഡ് മെംബര്‍മാര്‍ക്ക് എതിരെയാണ് സമരം ചെയ്യേണ്ടതും നടപടി എടുക്കേണ്ടതെന്നും യോഗം കുറ്റപ്പെടത്തി.
സിപിഎം താമരശേരി ഏരിയാകമ്മിറ്റി അംഗം നിധീഷ് കല്ലുളളതോട് ഉദ്ഘാടനം ചെയ്തു.
പി.സി. തോമസ് അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്, സിബി ഫ്രാന്‍സിസ്, സി,പി, നിസാര്‍, സെബാസ്റ്റ്യന്‍ കണ്ണന്തറ, കെ.ആര്. രാജന്, കരിം പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും
01:35 AM Oct 31, 2018 | Deepika.com