മ​ല​ബാ​ർ മ​ഹോ​ത്സ​വം ജനുവരിയിൽ മുക്കത്ത്

01:35 AM Oct 31, 2018 | Deepika.com
തി​രു​വ​മ്പാ​ടി: ജ​നു​വ​രി​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മ​ല​ബാ​ർ മ​ഹോ​ത്സ​വം ന​ട​ത്തും.​
കു​ന്നമം​ഗ​ലം, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ൽ വ​രു​ന്ന 17 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​ക്കം, കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഗ​സ്ത്യ​ൻമുഴി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ല​ബാ​ർ മ​ഹോ​ത്സ​വം എ​ന്ന പേ​രി​ൽ കാ​ർ​ഷി​ക- വ്യാ​വ​സാ​യി​ക - വി​നോ​ദ-​വി​ജ്ഞാ​ന- ക​ലാ-​സാം​സ്കാ​രി​ക മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു മാ​ർ ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ,കു​ടും​ബ​ശ്രീ, സി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.​
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​ടി. അ​ഗ​സ്റ്റി​ൻ, സി.​കെ. കാ​സിം, ബോ​സ് ജേ​ക്ക​ബ്, പി ​അ​പ്പു​ക്കു​ട്ട​ൻ, ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ൽ, വി.​എ.​ന​സീ​ർ, കെ.​ക​വി​ത, അ​ജു എ​മ്മാ​നു​വ​ൽ, അ​ന്ന​മ്മ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.