കോഴിക്കോട്: ഇന്ധന വില വര്‍ധനവിനും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരേ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്റെ നേതൃത്യത്തില്‍ കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു.
ഇന്നലെ രാവിലെ 11 നാണ് ട്രെയിൻതടഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകർ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ടൗണ്‍ സിഐ സി.ഉമേഷ്, റെയില്‍വേ എസ്ഐ. കെ വിവേകാനന്ദന് എന്നിവരുടെ നേതൃത്വത്തില്‍ സമരം നടത്തിയവരെ അറസ്റ്റ് ചെയ്തു നീക്കി.
വ്യാജ സ്റ്റീല്‍ ബോംബ് പരിഭ്രാന്തി പരത്തി
നാദാപുരം: പോസ്റ്റോഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് സമീപത്തെ റോഡരികില്‍ സ്റ്റീല്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീല്‍ പത്രം കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെപഞ്ചായത്ത് അധികൃതര്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്.
ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന പഞ്ചായത്ത് അധികൃതര്‍ക്ക് സുരക്ഷയ്ക്കായി വന്ന നാദാപുരം കണ്ട്രോള് റൂം പോലീസ് ബോംബ് സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാദാപുരത്ത് നിന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു.ബോംബ് നിര്‍വീര്യമാക്കാന്‍ ചേലക്കാട് ക്വാറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ പാത്രത്തിനകത്ത് വെടിമരുന്നിന് പകരം പൂഴി യായിരുന്നു നിറച്ചിരുന്നത്.
ഇന്ധനവില വര്‍ധന: ട്രെയിന്‍ തടഞ്ഞു
01:35 AM Oct 31, 2018 | Deepika.com