മാവൂർ: സെവൻസ് ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനം മാവൂർ എംപിഎച്ച് ഓഡിറ്റോറിയത്തിൽ എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് ഫുട്ബാൾ താരങ്ങൾ, ടൂർണമെന്റ് കമ്മിറ്റി പ്രതിനിധികൾ, ടീം മാനേജർമാർ, റഫറിമാർ, അനൗൺസർമാർ എന്നിവർ പങ്കെടുത്തു. പി.ടി.എ. റഹീം എംഎൽഎ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂരും മുഖ്യാതിഥിയായി. സന്തോഷ് ട്രോഫി താരം ടി. ഉസ്മാനെ പി.ടി.എ റഹീം എംഎൽഎയും, കെ.ടി. അഹമ്മദ് കുട്ടിയെ എം.കെ. രാഘവനും, ടൈറ്റാനിയം താരം ഹമീദിനെ കമാൽ വരദൂരും ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച കളിക്കാർക്ക് അവാർഡുകൾ വിതരണം ചെയ്തു. വിവിധ ടീമുകളെയും പ്രളയത്തിൽ സഹായിച്ച പ്രവാസി സംഘടനകളെയും ആദരിച്ചു.
സെവൻസ് ഫുട്ബോൾ അസോസിയേഷൻ മേഖലാ സമ്മേളനം
12:53 AM Oct 08, 2018 | Deepika.com