ചോ​റോ​ട് വീടിനുനേരെ ബോം​ബേ​റ്

12:53 AM Oct 08, 2018 | Deepika.com
വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷ​ത്തി​ന് അ​യ​വി​ല്ല. ബി​ജെ​പി നേ​താ​വി​നു നേ​രെ ശ​നി​യാ​ഴ്ച രാ​ത്രി അ​ക്ര​മ​മു​ണ്ടാ​യി. ന​ഗ​ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു​പാ​ർ​ട്ടി​ക​ളി​ലും പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ന്‍റെ തു​ട​ർ​ച്ച​യാ​യി സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ചോ​റോ​ടും അ​ക്ര​മം ന​ട​ന്നു. സി​പി​എം കു​രി​യാ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​ർ.​കെ. മോ​ഹ​ന​ന്‍റെ (55) വീ​ടി​നു നേ​രെ​യാ​ണ് ബോം​ബേ​റ്.
അ​ക്ര​മ​ത്തി​ൽ മോ​ഹ​ന​നു പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ട്ടു​ങ്ങ​ൽ സൗ​ത്ത് യു​പി സ്കൂ​ൾ- കു​രി​യാ​ടി റോ​ഡി​ലെ മോ​ഹ​ന​ന്‍റെ വീ​ടി​നു നേ​രെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. കാ​റി​ലും ര​ണ്ടു ബൈ​ക്കി​ലു​മെ​ത്തി​യ​വ​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. മു​ക​ൾ നി​ല​യി​ലാ​യി​രു​ന്ന മോ​ഹ​ന​ൻ ശ​ബ്ദം കേ​ട്ട് ലൈ​റ്റ് ഓ​ണ്‍ ചെ​യ്ത​പ്പോ​ഴേ​ക്കും ബോം​ബെ​റി​ഞ്ഞി​രു​ന്നു. ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. അ​ക്ര​മി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി വ​ട​ക്കോ​ട്ടേ​ക്ക് ക​ട​ന്നു​ക​ള​ഞ്ഞു.
ചോ​റോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും ബി​ജെ​പി വ​ട​ക​ര മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യ​മാ​യ പി.​കെ. ശ്യാം​രാ​ജി​നു നേ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വ​ട​ക​ര ന​ഗ​ര​ത്തി​ൽ അ​ക്ര​മം ന​ട​ന്ന​ത്. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് സി​പി​എം കു​രി​യാ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​തി​നു പി​ന്നാ​ലെ സി​പി​എം നാ​രാ​യ​ണ ന​ഗ​രം ബ്രാ​ഞ്ച് അം​ഗം ത​ച്ചോ​ളി​മാ​ണി​ക്കോ​ത്ത് ക​ല്ലു​ള്ള മീ​ത്ത​ൽ റി​ജി​ത്തി​ന്‍റെ വീ​ട്ടി​നു നേ​രെ​യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്. വാ​തി​ലി​നു മു​ന്നി​ലാ​ണ് പൈ​പ്പ് ബോം​ബ് വീ​ണു പൊ​ട്ടി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.