ആ​ദി​വാ​സി വി​ദ്യാ​ർ​ഥിക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണത്തിന് അനുവദിച്ച ഫണ്ട് വകമാറ്റി

12:52 AM Oct 08, 2018 | Deepika.com
നാ​ദാ​പു​രം: ആ​ദി​വാ​സി വി​ദ്യാ​ർ​ഥിക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി അ​വി​ഷ്‌​ക​രി​ച്ച ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ചെ​ക്യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച സൗ​ജ​ന്യ ലാ​പ്ടോ​പ് വി​ത​ര​ണ പ​ദ്ധ​തി എ​ങ്ങു​മെ​ത്തി​യി​ല്ല. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ലാ​പ്‌​ടോ​പ്പു​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത​നു​സ​രി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ലാ​പ്‌​ടോ​പ്പു​ക​ൾ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​തും ന​ട​പ്പാ​യി​ല്ല. ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് ലാ​പ്ടോ​പ്പ് വി​ത​ര​ണ​ത്തി​നാ​യു​ള്ള ഫ​ണ്ട് ലൈ​ഫ് പ​ദ്ധ​തി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ലാ​പ്ടോ​പ്പ് വി​ത​ര​ണം ഉ​ണ്ടാ​കി​ല്ലെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥിക​ളെ അ​റി​യി​ച്ച​ത്.പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2017-2018 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ലാ​പ്ടോ​പ്പ് ന​ൽ​കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ തു​ക​യും വ​ക​യി​രു​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ അ​ർ​ഹ​രാ​യ നാ​ല് എ​സ്ടി വി‌​ദ്യാ​ർ​ഥിക​ളു​ള്ള​താ​യി അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.
ഓ​രോ ലാ​പ്‌​ടോ​പ്പി​നും മു​പ്പ​തി​നാ​യി​രം രൂ​പയാ​ണ് ക​ണ​ക്കാ​ക്കി​യ​ത്. ലാ​പ്ടോ​പ്പു​ക​ൾ ല​ഭി​ക്കാ​നാ​യി അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഊ​രു​കൂ​ട്ട​ത്തി​ൽ വച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ‌ ഇ​ത് പ്ര​കാ​രം രേ​ഖ​ക​ൾ ശ​രി​യാ​ക്കി ചെ​ന്ന​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ലാ​പ്‌​ടോ​പ്പു​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും അ​വ​രു​ടെ രേ​ഖ​ക​ളാ​ണ് വേ​ണ്ട​തെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​ട്ടും ഫ​ണ്ട് വ​ക മാ​റ്റി​യ​തി​ന് കാ​ര​ണ​വും അ​ധി​കൃ​ത​ർ ന​ൽ​കു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥിക​ൾ പ​റ​യു​ന്നു.