പ്ര​ള​യ ദു​ര​ന്തം ബാ​ധി​ക്കാ​ത്ത സി​പി​എം നേ​താ​വി​ന് അ​ടി​യ​ന്തര സ​ഹാ​യം

12:27 AM Oct 07, 2018 | Deepika.com
താ​മ​ര​ശേ​രി: പ്ര​ള​യ​കാ​ല​ത്ത് വീ​ട്ടി​ൽ വെ​ള്ള​മോ ചെ​ളി​യോ ക​യ​റാ​ത്ത സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്ന് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ. ക​ണ്ണ​പ്പ​ൻ​കു​ണ്ടി​ലു​ണ്ടാ​യ പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​യി​ല്ല.

പ​ല​രും ധ​ന​സ​ഹാ​യ​ത്തി​ന് ത​ഹ​സി​ൽ​ദാ​ർ​ക്കും മ​റ്റും പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു ക​യാ​ണ്. ഈ ​കാ​ര്യ​ത്തി​ൽ തി​ക​ഞ്ഞ നി​സം​ഗ​ത​യാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കുന്ന​ത്. ദു​ര​ന്ത സ​ഹാ​യ​ത്തി​ൽ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അ​ന​ർ​ഹ​ർക്ക് പ​ണം അ​നു​വ​ദി​ക്കു​ക​യും അ​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത​തി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.