മാ​ങ്കാ​വി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ക​ട ക​ത്തി​ന​ശി​ച്ചു: 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌ടം

12:26 AM Oct 07, 2018 | Deepika.com
കോ​ഴി​ക്കോ​ട്: മാ​ങ്കാ​വി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ക​ട​യ്ക്ക് തീ​പ്പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.​മാ​ങ്കാ​വ് വ്യാ​പാ​ര​ഭ​വ​നു​ള്ളി​ലെ പു​തി​യ​റ സ്വ​ദേ​ശി പ്ര​ഭി​ത്തി​ന്‍റെ 'സ്മാ​ര്‍​ട്ട് അ​പ്ല​യ​ന്‍​സ്' ക​ട​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യോ​ടെ ക​ത്തി​യ​മ​ര്‍​ന്ന​ത്. ഫ്രി​ഡ്ജ്, ടി​വി, ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ഇ​തു​വ​ഴി​പോ​യ വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് മീ​ഞ്ച​ന്ത ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​വി​ടെ നി​ന്നും നാ​ല് യൂ​ണി​റ്റ് എ​ത്തി​യാ​ണ് ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ തീ​യ​ണ​ച്ച​ത്.

സ​മീ​പ​ത്തു​ത​ന്നെ​യു​ള്ള ശ​ഹീ​ന്‍ പോ​ളി ക്ലി​നി​ക്ക് ക​ട​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. അ​സി.​സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​കെ. ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം​ന​ട​ത്തി​യ​ത്. വ്യാ​പാ​ര​ഭ​വ​നു​ള്ളി​ല്‍ ത​ന്നെ നി​ര​വ​ധി​ കടക​ള്‍ ഉ​ള്ള​തി​നാ​ല്‍ നാ​ട്ട​കാ​രു​ടെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പ്പി​ടു​ത്ത​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.