ഹൈ​സെ​ക്ക് ജി​ല്ലാ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​നം ഏ​ഴി​ന് പൂ​നൂ​രി​ല്‍

12:43 AM Oct 04, 2018 | Deepika.com
താ​മ​ര​ശേ​രി: വി​സ്ഡം ഇ​സ്ലാ​മി​ക് സ്റ്റു​ഡ​ന്‍​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഹൈ​സെ​ക്ക് ജി​ല്ലാ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി സ​മ്മേ​ള​നം ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കി​ട്ട് നാ​ലു​വ​രെ പൂ​നൂ​ര്‍ ഗാ​ഥ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​സ്ഡം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഠ​ന സെ​ഷ​ന്‍ വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കെ.​കെ. സ​ജ്ജാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം വി​സ്ഡം സ്റ്റു​ഡ​ന്‍റ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ന്‍ സ്വ​ലാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​സ്ഡം സ്റ്റു​ഡന്‍റ്സ് നോ​ര്‍​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി മു​നീ​സ് അ​ന്‍​സാ​രി , വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ബ​ശി​ര്‍ അ​വേ​ലം, വി​സ്ഡം നോ​ര്‍​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി സാ​ജി​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.