പേരാമ്പ്ര: ചെങ്ങോടുമല കരിങ്കൽ ഖനനവിരുദ്ധ സമരത്തിന് പിന്തുണ നൽകാൻ ജനശ്രി കോട്ടൂർ മണ്ഡലം സഭ തീരുമാനിച്ചു. ഗാന്ധിജയന്തി ദിനത്തിൽ കോട്ടൂർ പെരവച്ചേരിയിൽ നടന്ന ഗാന്ധി സ്മൃതി സംഗമത്തിലായിരുന്നു പ്രഖ്യാപനം.
ജനശ്രിയുടെ പ്രഖ്യാപിത നയമാണ് പ്രകൃതിസംരക്ഷണമെന്ന് ഉദ്ഘാടനം ചെയ്ത ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് ചെയർമാൻ എ.എം. സുനിൽ കുമാർ, ഷൈജു പൂനത്ത്, കോൺഗ്രസ് നടുവണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എം. ഋഷികേശൻ, മണ്ഡലം പ്രസിഡന്റ് കെ. കെ. അബൂബക്കർ, വാർഡ് മെമ്പർ സി.കെ. ബേബി, പി.സി. മുഹമ്മദ്, മുഹമ്മദലി പൂനത്ത്, ബിയേഷ് തിരുവോട്, സി. എച്ച്. സുരേന്ദ്രൻ, എ. വത്സല, രവി പറമ്പത്ത്, യൂസഫ് തെക്കേടത്ത്, കെ.പി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
ചെങ്ങോടുമല സമരത്തിന് ജനശ്രീയുടെ പിന്തുണ
12:48 AM Oct 03, 2018 | Deepika.com