തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് എത്തിയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ കാറ്റ് ശക്തിയാർജിച്ചതിനു പിന്നാലെയാണ് കാലവർഷം ഇന്നലെ കേരളത്തിലെത്തിയത്. പിറവം , കൂത്താട്ടുകുളം എന്നിവിടങ്ങിൽ 11 സെന്റീമീറ്റർ മഴയാണ് പെയ്തത്. ഇന്നും നാളെയും സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്.
എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷമെത്തി
01:04 AM Jun 09, 2023 | Deepika.com