+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധ്യ​ക്ഷ​ന്മാ​രു​ടെ ഓ​ണ​റേ​റി​യം ഉ​യ​ർ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പും അ​ന്വേ​ഷ​ണ​വും സ​ജീ​വ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കേ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും സം​ഘ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​
സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധ്യ​ക്ഷ​ന്മാ​രു​ടെ ഓ​ണ​റേ​റി​യം ഉ​യ​ർ​ത്തു​ന്നു
തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പും അ​ന്വേ​ഷ​ണ​വും സ​ജീ​വ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കേ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും സം​ഘ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഓ​ണ​റേ​റി​യം ഉ​യ​ർ​ത്താ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​യി. പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഓ​ണ​റേ​റി​യ​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ ദി​ന​ബ​ത്ത, യാ​ത്രാ​ബ​ത്ത എ​ന്നി​വ​യും ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തു​ട​ങ്ങി​യ​ത്.

ഒ​ന്പ​തു വ​ർ​ഷം മു​ന്പാ​ണ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഓ​ണ​റേ​റി​യ​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ ദി​ന​ബ​ത്ത​യും യാ​ത്രാ​ബ​ത്ത​യും അ​വ​സാ​ന​മാ​യി ഉ​യ​ർ​ത്തി​യ​ത്. 2014നു ശേ​ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ര​ണ്ടു​ത​വ​ണ പ​രി​ഷ്ക​രി​ച്ചി​രു​ന്നെ​ങ്കി​ലും സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടെ​യും അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും ഓ​ണ​റേ​റി​യം ഉ​യ​ർ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഉ​യ​ർ​ത്താ​മെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ള്ള​ത്. നി​യ​മ​സ​ഭ​യി​ലും നേ​ര​ത്തേ ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധ്യ​ക്ഷ​ന്മാ​രു​ടെ ഓ​ണ്‍​ലൈ​ൻ യോ​ഗം മ​ന്ത്രി വി​ളി​ച്ചുചേ​ർ​ത്തി​രു​ന്നു. നി​ക്ഷേ​പം, പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം, വാ​ർ​ഷി​ക വി​റ്റു​വ​ര​വ്, ക്ലാ​സ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2,000 രൂ​പ മു​ത​ൽ 22,000 രൂ​പ വ​രെ​യാ​ണ് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ഓ​ണ​റേ​റി​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക്, സം​സ്ഥാ​ന സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് തു​ട​ങ്ങി​യ​വ​യു​ടെ അ​ധ്യ​ക്ഷ​ന്മാ​ർ​ക്കാ​ണ് 22,000 രൂ​പ ഓ​ണ​റേ​റി​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള സം​സ്ഥാ​ന ക​ണ്‍​സ്യൂ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ, സ​ഹ​ര​ണ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ, സ​ഹ​ക​ര​ണ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ, കേ​ര ക​ർ​ഷ​ക സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ, സ​ഹ​ക​ര​ണ ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് തു​ട​ങ്ങി​യ​വ​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് പ്ര​തി​മാ​സ ഓ​ണ​റേ​റി​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പ്രാ​ഥ​മി​ക വാ​യ്പാ സം​ഘ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് 12,000 രൂ​പ​യാ​ണ് നി​ല​വി​ലെ ഓ​ണ​റേ​റി​യം. ഇ​തു പ​രി​ഷ്ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം.