കൊച്ചി: താനൂര്‍ ബോട്ടപകടത്തെക്കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കി നല്കാന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. താനൂര്‍ ബോട്ടപകടത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ അഭിഭാഷകന് സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി ഈ മാസം 27ലേക്ക് മാറ്റി. റിപ്പോര്‍ട്ട് തയാറാക്കാനായി ചീഫ് സെക്രട്ടറി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
റിപ്പോര്‍ട്ട് തയാറാക്കുന്ന ഉദ്യോഗസ്ഥനെ സഹായിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലുള്ള സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
താനൂര്‍ ബോട്ട് അപകടം: സമഗ്ര റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാരിന് നിര്‍ദേശം
03:21 AM Jun 08, 2023 | Deepika.com