ജെഡി-എസ് കേ​ര​ള ഘ​ട​കം എ​ൽ​ഡി​എ​ഫ് വി​ടി​ല്ല

03:21 AM Jun 08, 2023 | Deepika.com
പ്ര​​​ബ​​​ൽ ഭ​​​ര​​​ത​​​ൻ

കോ​​​ഴി​​​ക്കോ​​​ട്: ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ ജെ​​​ഡി​​​എ​​​സ് എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഭാ​​​ഗാ​​​മാ​​​കാ​​​നു​​​ള്ള ച​​​ർ​​​ച്ച ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ക്ക​​വേ നെ​​​ഞ്ചി​​​ടി​​​പ്പോ​​​ടെ കേ​​​ര​​​ള ഘ​​​ട​​​കം. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ജെ​​​ഡി​-​​എ​​​സ് എ​​​ൻ​​​ഡി​​​എ​ ഘ​​​ട​​​ക​​​ക​​​ക്ഷി ആ​​​യാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​താ​​​ക്ക​​​ൾ പു​​​തു​​​വ​​​ഴി തേ​​​ട​​​ണ​​​മെ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​ണു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. സോ​​​ഷ്യ​​​ലി​​​സ്റ്റ് ആ​​​ശ‍​യ​​​ങ്ങ​​​ൾ മു​​​റു​​​കെ പി​​​ടി​​​ക്കു​​​ന്ന കേ​​​ര​​​ള നേ​​​താ​​​ക്ക​​​ൾ എ​​​ൻ​​​ഡി​​​എ​​​യു​​​മാ​​​യി കൈ​​​കോ​​​ർ​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​ച്ച തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ്.

ദേ​​​ശീ​​​യ നേ​​​തൃ​​​ത്വം എ​​​ൻ​​​ഡി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്നു​​​വെ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​മെ​​​ന്നു ജെ​​​ഡി​​​എ​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ. ​​​ലോ​​​ഹ്യ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

ജെ​​​ഡി​-​​എ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം എ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ​​ത്ത​​​ന്നെ തു​​​ട​​​രും. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വി​​​ട്ട് ജെ​​​ഡി​-​​എ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം കൂ​​​ടു​​​മാ​​​റി​​​ല്ലെ​​​ന്നും ലോ​​​ഹ്യ കൂട്ടിച്ചേ ർത്തു.