നെടുമ്പാശേരി : പെയിന്റടിച്ചു നിറം മാറ്റിയ സ്വർണ ഉരുപ്പടികളുമായി തമിഴ്നാട് സ്വദേശിനി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ.
ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ ചെന്നൈ സ്വദേശിനി റാസിക് മുംതാസിൽനിന്നാണു എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 22,94,276 രൂപ വിലവരുന്ന 437.35 ഗ്രാം സ്വർണം പിടികൂടിയത്. ക്ലിപ്പുകളും സ്ലൈഡുകളും ഉപയോഗിച്ച് സ്വർണാഭരണങ്ങൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു. യാത്രക്കാരിയെ കസ്റ്റംസ് കസ്റ്റഡിലെടുത്തു.
പെയിന്റടിച്ചു നിറം മാറ്റിയ സ്വർണം പിടികൂടി
12:38 AM Jun 06, 2023 | Deepika.com