ജ​​ഡ്ജി​​മാ​​രു​​ടെ പേ​​രി​​ല്‍ കൈ​​ക്കൂ​​ലി: അ​​ഡ്വ. സൈ​​ബി ജോ​​സി​​നെ​​തി​​രേ ഇ​​ഡി അ​​ന്വേ​​ഷ​​ണം

12:31 AM Jun 05, 2023 | Deepika.com
കൊ​​​​ച്ചി: ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ പേ​​​​രി​​​​ല്‍ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന കേ​​​​സി​​​​ല്‍ അ​​​​ഡ്വ. സൈ​​​​ബി ജോ​​​​സ് കി​​​​ട​​​​ങ്ങൂ​​​​രി​​​​നെ​​​​തി​​​​രേ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഇ​​​​ഡി​​​​ക്കു പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നെ മൊ​​​​ഴി ന​​​​ല്‍​കാ​​​​നാ​​​​യി വി​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​യാ​​​​ള്‍ നാ​​​​ളെ ഹാ​​​​ജ​​​​രാ​​​​കു​​​​മെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളി​​​​പ്പി​​​​ക്ക​​​​ല്‍ കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു ഇ​​​​ഡി സൈ​​​​ബി​​​​ക്കെ​​​​തി​​​​രെ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്. സൈ​​​​ബി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന ക്രൈം​​​​ബ്രാ​​​​ഞ്ച് പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തി​​​​ല്‍നി​​​​ന്ന് ഇ​​​​ഡി വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ തേ​​​​ടി​​​​യി​​​​രു​​​​ന്നു. സൈ​​​​ബി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ൾ ര​​​​ജി​​​​സ്ട്രാ​​​​റി​​​​ല്‍നി​​​​ന്ന് ഇ​​​​ഡി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ജ​​​​ഡ്ജി​​​​മാ​​​​രു​​​​ടെ പേ​​​​രി​​​​ല്‍ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് 77 ല​​​​ക്ഷം രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ജി​​​​ല​​​​ന്‍​സ് ര​​​​ജി​​​​സ്ട്രാ​​​​റു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു സൈ​​​​ബി​​​​ക്കെ​​​​തി​​​​രേ ജ​​​​നു​​​​വ​​​​രി 31നാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത് ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. സൈ​​​​ബി​​​​ക്കെ​​​​തി​​​​രേ ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​രം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ക​​​​ഴി​​​​ഞ്ഞ ഡി​​​​സം​​​​ബ​​​​റി​​​​ലാ​​​​ണ് വി​​​​ജി​​​​ല​​​​ന്‍​സ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യ​​​​ത്.

ജ​​​​സ്റ്റീ​​​​സ് കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​നെ​​​​ന്നു പ​​​​റ​​​​ഞ്ഞ് 25 ല​​​​ക്ഷ​​​​വും ജ​​​​സ്റ്റീ​​​​സ് മു​​​​ഹ​​​​മ്മ​​​​ദ് മു​​​​ഷ്താ​​​​ഖി​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ ര​​​​ണ്ടു ല​​​​ക്ഷ​​​​വും ജ​​​​സ്റ്റീ​​​​സ് സി​​​​യാ​​​​ദ് റ​​​​ഹ്‌​​​മാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ 50 ല​​​​ക്ഷ​​​​വും വാ​​​​ങ്ങി​​​​യ​​​​താ​​​​യി അ​​​​റി​​​​യാ​​​​മെ​​​​ന്നു നാ​​​​ല് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ മൊ​​​​ഴി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.