അഗളി: പുതൂർ പഞ്ചായത്തിൽ ചാളയൂരിൽ രണ്ടു വയസുള്ള കുട്ടിക്കൊന്പൻ ചരിഞ്ഞു. ഇന്നലെ രാവിലെ പ്രദേശവാസികളാണു കുട്ടിയാനയുടെ ജഡം കണ്ടത്. വെറ്ററിനറി ഡോക്ടർ മരിയ ലൂക്കോസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി. രോഗബാധ മൂലമാണ് ആനക്കുട്ടി ചരിഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രണ്ടുദിവസമായി ചാളയൂരിൽ വനാതിർത്തിയിൽ സ്വകാര്യ ഭൂമിയിൽ ഒന്പതംഗങ്ങളുള്ള കാട്ടാനക്കൂട്ടം തന്പടിച്ചിരുന്നു.വെള്ളിയാഴ്ച രാത്രി വനപാലകരെത്തി കാട്ടാനക്കൂട്ടത്തെ തുരത്തി. പ്രദേശത്തുനിന്ന് ആനക്കൂട്ടം പിന്മാറിയിട്ടില്ല.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുമേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ബിനു എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെത്തി മേൽ നടപടികൾ സ്വീകരിച്ച് സംസ്കരിച്ചു.
അട്ടപ്പാടി ചാളയൂരിൽ കുട്ടിക്കൊന്പൻ ചരിഞ്ഞു
12:17 AM Jun 04, 2023 | Deepika.com