തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം ചെയ്യും. 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
ഒരു ഗഡു അനുവദിച്ചു കഴിയുന്പോഴും രണ്ടു ഗഡു പെൻഷൻ കുടിശികയുണ്ട്. ഏപ്രിൽ നാലിന് രണ്ടു മാസത്തെ പെൻഷനായ 3200 രൂപ ഒരുമിച്ചു നൽകിയിരുന്നു. ഫെബ്രുവരി വരെയുള്ള പെൻഷൻ ഗഡുക്കളായിരുന്നു അന്നു നൽകിയത്. ഈ മാസം മാർച്ചിലെ പെൻഷൻ വിതരണം ചെയ്യുന്പോൾ ഏപ്രിൽ, മേയ് മാസങ്ങളിലെ കുടിശിക നിലനിൽക്കുകയാണ്.
ഒരു മാസത്തെ ക്ഷേമപെൻഷൻ എട്ടു മുതൽ വിതരണം ചെയ്യും
01:52 AM Jun 03, 2023 | Deepika.com