വൈ​ദ്യു​തിക​രാ​ർ റ​ദ്ദാ​ക്ക​ൽ: ഇ​ട​ക്കാ​ല ക്ര​മീ​ക​ര​ണം തു​ട​രാ​ൻ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം

01:07 AM Jun 02, 2023 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ൽ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ട​​​ക്കാ​​​ല ക്ര​​​മീ​​​ക​​​ര​​​ണം തു​​​ട​​​രാ​​​നാ​​​യി വൈ​​​ദ്യു​​​തി റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ക്കാ​​​ൻ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

25 വ​​​ർ​​​ഷ​​​ത്തേ​​​ക്കു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്ത് മൂ​​​ന്നു സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ദീ​​​ർ​​​ഘകാ​​​ല ക​​​രാ​​​റാ​​ണ് മേ​​​യ് 10നു ​​​റെ​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ വൈ​​​ദ്യു​​​തി ക്ഷാ​​​മ​​​വും പ​​​വ​​​ർ ക​​​ട്ടും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു താ​​​ത്കാ​​​ലി​​​ക ക്ര​​​മീ​​​ക​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പു​​​തി​​​യ​​​താ​​​യി ഇ​​​ട​​​ക്കാ​​​ല ക്ര​​​മീ​​​ക​​​ര​​​ണ​​​മോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ അ​​​പ്പീ​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ലെ സ്ഥി​​​തി തു​​​ട​​​രാ​​​ൻ റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ക്കാ​​​നാ​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​ബ്യൂ​​​ണ​​​ൽ അ​​​പ്പീ​​​ൽ നി​​​ര​​​സി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് വൈ​​​ദ്യു​​​തി ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു

ച​​​ട്ട​​ലം​​​ഘ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തു​​​വ​​​ഴി 25 വ​​​ർ​​​ഷ​​​ത്തേ​​​ക്കു വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന് 5926 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു മൂ​​​ന്നു ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​കെ. ജോ​​​സ്, എ.​​​ജെ. വി​​​ൽ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ക​​​മ്മീ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. വ​​​ർ​​​ഷം തോ​​​റും 237 കോ​​​ടി രൂ​​​പ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന് അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് 2014 ഡി​​​സം​​​ബ​​​റി​​​ൽ ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ് വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ​​​യാ​​​ണ് 865 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നാ​​​യി ര​​​ണ്ടു ടെ​​​ൻ​​​ഡ​​​റു​​​ക​​​ൾ വി​​​ളി​​​ച്ച​​​ത്. എം. ​​​ശി​​​വ​​​ശ​​​ങ്ക​​​ർ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും പോ​​​ൾ ആ​​​ന്‍റ​​​ണി ഊ​​​ർ​​​ജ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്നു.