തിരുവനന്തപുരം: പുതിയ സ്കൂൾ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി മണ്ഡലത്തിലേയും ചുമതലയുള്ള ജില്ലകളിലേയും പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കത്തിന്റെ മേൽനോട്ടച്ചുമതല മന്ത്രിമാർ നേരിട്ടു നിർവഹിച്ച സാഹചര്യത്തിൽ ഇന്നലെ മന്ത്രിസഭായോഗം ചേർന്നത് ഓണ്‍ലൈനായി.
മണ്ഡലത്തിലേയും ജില്ലാതല പ്രവേശനോത്സവത്തിന്റെയും മേൽനോട്ടവും മന്ത്രിമാർ നേരിട്ടു നിർവഹിക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ച സാഹചര്യത്തിൽ മിക്ക മന്ത്രിമാരും ഇന്നലെ അതതു മണ്ഡലങ്ങളിലും ജില്ലകളിലുമായിരുന്നു. ഇന്നാണ് സ്കൂൾ പ്രവേശനോത്സവം.
ഇന്നലെ രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ ഓണ്‍ലൈനായാണ് പങ്കെടുത്തത്. ജില്ലകളുടെ ചുമതലകൾ ഇല്ലാത്തതും മറ്റുള്ള മന്ത്രിമാർക്കു കൈമാറിയതുമായ മന്ത്രിമാരാണ് ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. ഇവരും ഓഫീസിലും മറ്റും ഇരുന്ന് ഓണ്‍ലൈനായി മന്ത്രിസഭയിൽ പങ്കെടുത്തു. ഓണ്‍ലൈൻ മന്ത്രിസഭയായിരുന്നതിനാൽ ഏതാനും അജൻഡകൾ മാത്രമാണു പരിഗണിച്ചത്.
പ്രവേശനോത്സവം: മേൽനോട്ടം മന്ത്രിമാർക്ക്; മന്ത്രിസഭായോഗം ഓണ്‍ലൈനിൽ
12:54 AM Jun 01, 2023 | Deepika.com