കൊച്ചി: അനധികൃത സ്വത്ത് സന്പാദന കേസില്‍ കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും കൊച്ചി സിബിഐ പ്രത്യേക കോടതി രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി.ആര്. വിജയന് (73), ഭാര്യ വാസന്തി, മക്കളായ ധന്യ, ദിവ്യ, നവ്യ എന്നിവരെയുമാണ് സിബിഐ കോടതി സ്പെഷല്‍ ജഡ്ജി കെ. ബാലകൃഷ്ണന് ശിക്ഷിച്ചത്. രണ്ടര കോടി രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
ഔദ്യോഗിക പദവി ദുരുപയോഗിച്ച് വിജയന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടു പേരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2003 മുതല്‍ 2005 വരെയുള്ള കാലയളവില്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി 2008 ജൂണില്‍ കുറ്റപത്രം നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ 78 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം സിബിഐ കണ്ടെത്തി. അനധികൃതമായി സമ്പാദിച്ച സ്വത്ത് ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റി. ഇതിന് പി.ആര്. വിജയന് ഭാര്യയും മക്കളുമായും ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍.
അനധികൃത സ്വത്ത് സമ്പാദനം:കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും രണ്ടു വര്‍ഷം തടവ്
12:47 AM Jun 01, 2023 | Deepika.com