വ​ന്യ​മൃ​ഗ​ശ​ല്യം:വി​ദ​ഗ്ധ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍

01:29 AM May 31, 2023 | Deepika.com
കൊ​​​​ച്ചി: വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​ൻ തീ​​​​വ്ര​ പ​​​​രി​​​​സ്ഥി​​​​തി​​​​വാ​​​​ദി​​​​ക​​​​ളെ​​​​യും വി​​​​ദേ​​​​ശ​​​​ഫ​​​​ണ്ട് കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി രൂ​​​​പീ​​​​ക​​​​രി​​​​ച്ച വി​​​​ദ​​​​ഗ്ധ​​​​സ​​​​മി​​​​തി പി​​​​രി​​​​ച്ചു​​​​വി​​​​ട്ട് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ​​​​കു​​​​പ്പു​​​​ത​​​​ല സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രെ​​​​യും ക​​​​ര്‍​ഷ​​​​ക​​​​സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളെ​​​​യും ​ഉ​​​ള്‍​പ്പെ​​​​ടു​​​​ത്തി പു​​​​തി​​​​യ സ​​​​മി​​​​തി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു രാ​​​​ഷ്‌​​​ട്രീ​​​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ് സൗ​​​​ത്ത് ഇ​​​​ന്ത്യ ക​​​​ണ്‍​വീ​​​​ന​​​​ര്‍ ഷെ​​​​വ. ​അ​​​​ഡ്വ.​ വി.​​​​സി.​ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

രാ​​​ഷ്‌​​​ട്രീ​​​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ് സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മാ​​​​ര്‍​ച്ച് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ര്‍​മാ​​​​ന്‍ അ​​​​ഡ്വ.​ ബി​​​​നോ​​​​യ് തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. രാ​​​ഷ്‌​​​ട്രീ​​​യ കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ് നാ​​​​ഷ​​​​ണ​​​​ല്‍ കോ​-​​​ഓ​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ അ​​​​ഡ്വ.​ കെ.​​​​വി.​ ബി​​​​ജു മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​ട​​​ത്തി. ​സം​​​​സ്ഥാ​​​​ന വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​യി ക​​​​ണ്ണം​​​​ചി​​​​റ ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.

വി​​​​വി​​​​ധ ക​​​​ര്‍​ഷ​​​​ക സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഡോ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ല്‍ (മ​​​​ല​​​​നാ​​​​ട് ക​​​​ര്‍​ഷ​​​​ക​​​​സ​​​​മി​​​​തി), വി.​​​​ബി.​​​​രാ​​​​ജ​​​​ന്‍ (കെ​​​​കെ​​​​എ​​​​എ​​​​സ്), ഡി​​​​ജോ കാ​​​​പ്പ​​​​ന്‍ (കി​​​​സാ​​​​ന്‍ മ​​​​ഹാ​​​​സം​​​​ഘ്), ജോ​​​​ര്‍​ജ് സി​​​​റി​​​​യ​​​​ക് (ഡി​​​​കെ​​​​എ​​​​ഫ്), മ​​​​നു ജോ​​​​സ​​​​ഫ് (ജൈ​​​​വ ക​​​​ര്‍​ഷ​​​​ക സ​​​​മി​​​​തി), സ​​​​ണ്ണി തു​​​​ണ്ട​​​​ത്തി​​​​ല്‍ (ഇ​​​​ന്‍​ഫാം), ജോ​​​​യി ക​​​​ണ്ണാ​​​​ട്ടു​​​​മ​​​​ണ്ണി​​​​ല്‍ (വി.​​​​ഫാം), വി. ​​​​ര​​​​വീ​​​​ന്ദ്ര​​​​ന്‍ (ദേ​​​​ശീ​​​​യ ക​​​​ര്‍​ഷ​​​​ക​​​​സ​​​​മാ​​​​ജം), വ​​​​ര്‍​ഗീ​​​​സ് കൊ​​​​ച്ചു​​​​കു​​​​ന്നേ​​​​ല്‍ (ഐ​​​​ഫ), സി​​​​റാ​​​​ജ് കൊ​​​​ടു​​​​വാ​​​​യൂ​​​​ര്‍ (എ​​​​ച്ച് ആ​​​​ര്‍ പി ​​​​ഇ എം), ​​​​റോ​​​​ജ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ (വ​​​​ണ്‍ ഇ​​​​ന്ത്യ വ​​​​ണ്‍ പെ​​​​ന്‍​ഷ​​​​ന്‍), ജെ​​​​യിം​​​​സ് പ​​​​ന്ന്യാ​​​​മാ​​​​ക്ക​​​​ല്‍ (ക​​​​ര്‍​ഷ​​​​ക ഐ​​​​ക്യ​​​​വേ​​​​ദി), പി.​​​​എം. സ​​​​ണ്ണി (ദേ​​​​ശീ​​​​യ ക​​​​ര്‍​ഷ​​​​ക സ​​​​മി​​​​തി), ജോ​​​​ര്‍​ജ് പ​​​​ള്ളി​​​​പ്പാ​​​​ട​​​​ന്‍ (ഫാ​​​​ര്‍​മേ​​​​ഴ്‌​​​​സ് റ​​​​ലീ​​​​ഫ് ഫോ​​​​റം), ഷാ​​​​ജി തു​​​​ണ്ട​​​​ത്തി​​​​ല്‍ (ആ​​​​ര്‍​കെ​​​​എം​​​​എ​​​​സ്), കെ.​​​​പി.​​​​ഏ​​​​ലി​​​​യാ​​​​സ് (ക​​​​ര്‍​ഷ​​​​ക സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി), റോ​​​​സ് ച​​​​ന്ദ്ര​​​​ന്‍, ജോ​​​​ണ്‍​സ​​​​ണ്‍ പ​​​​ന്ത​​​​ലൂ​​​​ക്കാ​​​​ര​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.